BREAKING NEWS

ബീക്കൺ ലൈറ്റിട്ട് ചീറിപ്പാഞ്ഞെത്തിയ ആംബുലൻസ് തടഞ്ഞ് പോലീസ്, രോ​ഗിയെവിടെയെന്ന ചോദ്യത്തിന് തപ്പിത്തടയൽ!! പരിശോധനയിൽ രോ​ഗിക്ക് പകരം കിട്ടിയത് എംഡിഎംഎ- രണ്ടു യുവാക്കൾ അറസ്റ്റിൽ, പരിശോധന ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ

· · 1 min read
Share: Copied!

തൃശൂർ: തൃശൂരിൽ ബീക്കൺ ലൈറ്റിട്ടു ചീറിപ്പാഞ്ഞ ആംബുലൻസിൽ പോലീസ് നടത്തിയ പരിശോധനയിൽ രോ​ഗിക്കു പകരം ലഭിച്ചത് 250 ഗ്രാമിലധികം എംഡിഎംഎ. ഇന്ന് രാവിലെ 6.30ഓടെ വാണിയംപാറയിൽ നടത്തിയ പരിശോധനയിൽ വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനു വന്ന ഫോൺകോളിലാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് വാഹന പരിശോധന തുടങ്ങുകയായിരുന്നു. തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്നായിരുന്നു പരിശോധന.

ബീക്കൺ ലൈറ്റിട്ടു വന്ന ആംബുലൻസിനെ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ രോഗി ഇല്ലായിരുന്നു. രോഗി ഇല്ലാതെ ബീക്കൺ ലൈറ്റെന്തിനെന്ന് ചോദിച്ചപ്പോൾ ഫെയ്ത്തും സന്ദീപും പരുങ്ങി. മൃതദേഹവുമായി ബെംഗളൂരുവിൽ പോയിരുന്നതാണെന്നായിരുന്നു മറുപടി. എന്നാൽ മരിച്ചയാളുടെ പേരുവിവരങ്ങളും ഏത് ആശുപത്രിയിലാണ് പോയതെന്നും പോലീസ് ചോദിച്ചതോടെ പ്രതികൾ ബബ്ബബ്ബ അടിച്ചുതുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ‍വാഹനത്തിന്റെ ഡ്രൈവറുടെ കാബിന്റെ മുകളിൽ മാറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നീതി ലഭിച്ചു… സത്യം വിജയിച്ചു… നാലുവര്‍ഷത്തെ പോരാട്ടമാണ് നടന്നത്, കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടിയാണിത്, ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍, വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന അതേ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026