BREAKING NEWS

ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിന് കൈവിലങ്ങ് അഴിച്ചു കൊടുത്തു; കിട്ടിയ ചാൻസിൽ രക്ഷപ്പെട്ട് പ്രതി; പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ ലഹരിക്കേസ് പ്രതിയ്ക്കായി തിരച്ചിൽ വ്യാപകം

· · 1 min read
Share: Copied!

മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരിക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎ കൈവശം വച്ച കേസിൽ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ അമീറാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതിയെ കഴിഞ്ഞ ദിവസം വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കി പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

ജയിലിലെത്തുന്നതിന് മുമ്പ് പ്രതിക്ക് ഭക്ഷണം നൽകുന്നതിനായി പോലീസ് സംഘം സമീപത്തെ ഒരു ഹോട്ടലിൽ നിർത്തിയിരുന്നു. ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചുനൽകിയതായാണ് വിവരം. ഈ അവസരം മുതലെടുത്ത പ്രതി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ച പോലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

രക്ഷപ്പെട്ട അമീർ ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും സമീപ ജില്ലകളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

“നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ, നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും, പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ”?? ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണ്- ബൈജു

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026