ആലപ്പുഴ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം.
പിന്നിൽനിന്ന് വേഗത്തിൽ വന്ന ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആനി സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നിർത്തുകയായിരുന്നു. എന്നാൽ ഇതേ ടിപ്പർ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരണം സംഭവിക്കുകയായിരുന്നു.