BREAKING NEWS

ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍

· · 1 min read
Share: Copied!

ഉത്തർപ്രദേശ്: ബുലന്ദ്ഷഹറിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനായ രവി കശ്യപ് എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് വെള്ളിയാഴ്ചയാണ് പ്രതി കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. തുടർന്ന് വീടിന് സമീപത്തെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

അതിനുശേഷം ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ രവി കശ്യപ് കണ്ണൗജ് ജില്ലയിലെ ഛിബ്രമൌ സ്വദേശിയാണ്.

കുട്ടിയുടെ പിതാവും പ്രതിയും ഒരേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഒരേ കെട്ടിടത്തിലെ വാടകമുറികളിലായിരുന്നു താമസിച്ചിരുന്നതും. യഥാർഥത്തിൽ ബദൗൺ ജില്ലക്കാരായ കുട്ടിയുടെ കുടുംബം, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. ബുലന്ദ്ഷഹർ ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സികന്ദ്രാബാദ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1), 238 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിച്ച് വിവിധയിടങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026