BREAKING NEWS

‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

· · 1 min read
Share: Copied!

കൊച്ചി: സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധ നേടിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം, തന്നെ ഏറെ വേദനിപ്പിച്ച സൈബർ അധിക്ഷേപങ്ങളെക്കുറിച്ചും പരാതികളിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ചും പുതിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

തന്റെ ഒരു വീഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപകരമായ കമന്റിനെ തുടർന്നാണ് ആദ്യമായി സൈബർ സെല്ലിൽ പരാതി നൽകിയതെന്ന് മഞ്ജു പറഞ്ഞു. ‘കെഎസ്ആർടിസി വെടി’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തതെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം വ്യക്തമാക്കി.

“ശരീരത്തിലേക്ക് ആരോ ചെളിവെള്ളം കോരി ഒഴിച്ചതു പോലെയാണ് തോന്നിയത്. അയാളോട് ക്ഷമിക്കാൻ മനസ് വന്നില്ല. പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. അന്വേഷണത്തിനൊടുവിൽ പൊലീസ് ആളെ കണ്ടെത്തി. ഫോർട്ട് കൊച്ചിയിലുള്ള ഒരാളായിരുന്നു. മദ്യപിച്ചിരുന്നപ്പോഴാണ് അങ്ങനെ ചെയ്തതെന്നും ക്ഷമിക്കണമെന്നും അയാൾ പറഞ്ഞു. എന്നാൽ കോംപ്രമൈസിന് ഞാൻ തയ്യാറായില്ല. കേസ് എടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു,” മഞ്ജു പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലെത്തിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വിധി വന്നിട്ടില്ലെന്നും താരം പറഞ്ഞു. ഏകദേശം നാല് വർഷത്തിന് ശേഷമാണ് അടുത്തിടെ കേസ് വീണ്ടും പരിഗണിച്ചതെന്നും അതിനിടെ കേസിലെ വ്യക്തിയുടെ പേര് പോലും താൻ മറന്നുപോയെന്നും മഞ്ജു വ്യക്തമാക്കി.

അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് മഞ്ജുവിന്റെ ആരോപണം. ശരീരഭാഗങ്ങൾ വലുതായി കാണുന്ന രീതിയിൽ സ്ലോമോഷനിൽ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി നൽകിയതെന്ന് താരം പറഞ്ഞു.

പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ കർണാടക-തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഐപി വിലാസമാണ് ലഭിച്ചതെന്നും അവിടെവരെ പോയി പ്രതിയെ കണ്ടെത്തുന്നതിന് ചെലവുണ്ടാകുമെന്നാണ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച മറുപടിയെന്നും മഞ്ജു പറഞ്ഞു.

ആർക്കും ആരെയും എന്തും പറയാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സാധാരണക്കാർക്ക് പരാതിപ്പെട്ടാലും നടപടിയുണ്ടാകണമെന്നില്ലെന്നുമാണ് തന്റെ അനുഭവമെന്നും താരം ആരോപിച്ചു. സൈബർ സെല്ലിൽ നിന്നുള്ള പ്രതികരണത്തിൽ നിരാശയുണ്ടെന്നും “സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും” എന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു.

മുംബൈ ക്രൈം ബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി; 80കാരനായ ഡോക്ടറിൽ നിന്ന് 1.19 കോടി തട്ടിയെടുത്തു, മലപ്പുറം സ്വദേശി ഹൈദരാബാദിൽ പിടിയിൽ

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026