ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്നാരോപിച്ച് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവാവ്. ആലപ്പുഴ ഹരിപ്പാട് ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് സംഭവം നടന്നത്. ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തതിന് പുറമെ ഹോട്ടല്‍ ജീവനക്കാരിയെയും ഇയാള്‍ മര്‍ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം. ആറാട്ടുപുഴ സ്വദേശി സുധീറിന്‍ ഉടമസ്ഥതിയിലുള്ള ഹോട്ടലിലാണ് അതിക്രമം നടന്നത്.
പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമുണ്ടാക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചിട്ടത്. സ്ഥാപനത്തിന്35,000 രൂപയോളം നഷ്ടമുണ്ടായതെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത ഹരിപ്പാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
















































