Uncategorized

മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി സൂക്ഷിച്ചിരുന്ന പെട്രോൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിച്ചൽ സ്വദേശി അഭിജിത്ത് (24) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.

രണ്ടു ദിവസം മുൻപ് വിഴിഞ്ഞം ഫിഷ്‌ലാൻഡിലായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി കടലിലേക്ക് കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ പെട്രോളാണ് പ്രതി ഓട്ടോറിക്ഷയിലെത്തി മോഷ്ടിച്ച് കടന്നുകളഞ്ഞത്.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.

 

Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026