BREAKING NEWS

മകൾക്ക് ഭർത്താവിൽ നിന്നും സ്ഥിരം മർദ്ദനം; നിരന്തരം താക്കീത് നല്കിയിട്ടും മാറ്റമുണ്ടായില്ല; മരുമകനെ വെട്ടി വീഴ്ത്തി പിതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടി വീഴ്ത്തിയത്. മരുമകന്‍ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മകളെ ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാൾ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ടാണ് ദാസ് മോജോയെ വെട്ടി വീഴ്ത്തിയത്. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് എത്തി. ഇതിനിടെ കൂട്ടപ്പൂവില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മോജോ നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ദാസിനെതിരെയും ക്രിമിനൽ കേസുകളുണ്ട്.

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളിൽ നിന്നും ലൈം​ഗീകാതിക്രമം: ‘വേദനയാൽ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാ​ഗ്ദനം ചെയ്തു‘

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026