BREAKING NEWS

ഭാര്യയുടെ ആണ്‍സുഹൃത്തിനെ വാക്കത്തി കൊണ്ട് വെട്ടി, മുഖത്തും കാലിലും മാരക മുറിവ്, 46 കാരന് 14 വര്‍ഷം കഠിന തടവ്,

· · 1 min read
Share: Copied!

ഇടുക്കി: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു (46)-നെയാണ് ശിക്ഷിച്ചത്. വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ വെച്ച് പ്ലാത്തോട്ടത്തിൽ ലിന്റോ (36)-നെയാണ് വാക്കത്തികൊണ്ട് വെട്ടിയത്.

തലയിലും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ജൂലായ് 15-നാണ് സംഭവം. തൊടുപുഴ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്‌സ് ഹാജരായി. കാളിയാർ എസ്എച്ച്ഒ ആയിരുന്ന ബി.പങ്കജാക്ഷനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026