BREAKING NEWS

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു, ഇതോടെ കാമുകന്‍ ബാധ്യതയായി, പ്രണയം തുടരാനാവില്ലെന്ന് പറഞ്ഞ യുവതിയെ കൊക്കയില്‍ തള്ളിയിട്ട് കൊന്നു, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

മുംബൈ: പ്രണയബന്ധം തുടരാൻ താൽപര്യമില്ല എന്നുപറഞ്ഞ കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് ഈ ദാരുണമായ കൊലപാതം നടന്നത്. തരന്നും ബഷീർ നായിക് (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ശ്രീപദ് ദിനകർ വാഡു (25) പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ ഇയാൾ ഭുദർഗഡ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നായിക്വാഡിക്ക് സമീപമാണ് സംഭവം നടന്നത്. ഗാർഗോട്ടിയിലെ അവധൂത് കോളനിയിലെ താമസക്കാരാണ് ഇരുവരും. എതിർ വീടുകളിൽ താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു.

മഹാഗാവിലെ ഒരു കോളേജിൽ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു തരന്നം. വീട്ടുകാർ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെയാണ് തരന്നും പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഈ വിവരം ശ്രീപദിനെ അറിയിച്ചതോടെ തർക്കം ഉടലെടുത്തു. പിന്നാലെ, വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ശ്രീപദ് സംസാരിക്കാനെന്ന് പറഞ്ഞ് തരന്നമിനെ നായിക്വാഡിയിലെ ആഴമേറിയ കൊക്കയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സംസാരിക്കുന്നതിനിടെ, തന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഇനിയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി.

പ്രകോപിതനായ ശ്രീപദ് പെട്ടെന്ന് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ യുവതി തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം തരന്നമിനെ കാണാനില്ലെന്ന് വരുത്തിത്തീർത്ത് കുറ്റകൃത്യം മറച്ചുവെക്കാനാണ് ശ്രീപദ് ശ്രമിച്ചത്. എന്നാൽ പിന്നീട് ഇയാൾ ഭൂദർഗഡ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയുമായിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞ തരന്നമിന്റെ ബന്ധുക്കൾ ഗാർഗോട്ടിയിലെ ജില്ലാ ആശുപത്രിയിൽ എത്തി. ബന്ധുക്കൾ തടിച്ചുകൂടിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ശ്രീപദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യംചെയ്ത ഭൂദർഗഡ് പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026