BREAKING NEWS

നോമ്പുതുറക്കുന്നതിനിടെ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പടുത്തി, തടയാൻ ശ്രമിച്ച ഭാര്യാമാതാപിതാക്കൾക്കും വെട്ടേറ്റു, പ്രതി ഭാര്യവീട്ടിലെത്തിയത് കത്തിയുമായി

· · 1 min read
Share: Copied!

കോഴിക്കോട്: ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭർത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തിൽ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാൻ എന്നിവർക്കും ഗുരുതരമായി പരുക്കേറ്റു.

12 കാരിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഒറ്റപ്പെടുമോയെന്ന ഭയമോ? അച്ഛൻ മരിച്ചു, അമ്മ കൂടെയില്ല, വളർത്തുന്നത് പിതൃസഹോദരൻ, തന്നോട് സ്നേഹക്കുറവുണ്ടായിരുന്നെന്ന് പെൺകുട്ടി!! അന്വേഷണം പെൺകുട്ടിയിലേക്കെത്തിച്ചത് മാതാപിതാക്കളുടെ സംശയം

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേൽക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പേര് മുഹമ്മദ് കുട്ടി, നക്ഷത്രം വിശാഖം!! ‘ഇച്ചാക്ക’യുടെ ആയുരാരോ​ഗ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

അതേസമയം ഏറെ കാലമായി യാസറിനും ഷിബിലയും തമ്മിൽ വഴക്ക് നിലനിന്നിരുന്നുവെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026