BREAKING NEWS

12 കാരിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഒറ്റപ്പെടുമോയെന്ന ഭയമോ? അച്ഛൻ മരിച്ചു, അമ്മ കൂടെയില്ല, വളർത്തുന്നത് പിതൃസഹോദരൻ, തന്നോട് സ്നേഹക്കുറവുണ്ടായിരുന്നെന്ന് പെൺകുട്ടി!! അന്വേഷണം പെൺകുട്ടിയിലേക്കെത്തിച്ചത് മാതാപിതാക്കളുടെ സംശയം

· · 1 min read
Share: Copied!

കണ്ണൂർ: നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് 12 കാരിയെ കൊണ്ടുചെന്നെത്തിച്ചത് തനിക്കു നൽകിക്കൊണ്ടിരുന്ന സ്നേഹം നഷ്ടമാകുമോയെന്ന ഭയം. അതേസമയം കേസിൽ ഒരിടത്തുപോലും പ്രതിപാദിക്കാത്ത പന്ത്രണ്ടുകാരിയിലേക്ക് പോലീസ് എത്തിയത് മരണപ്പെട്ട രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന് വളപ്പട്ടണം എസ്എച്ച്ഒ ബി. കാർ‌ത്തിക് പറഞ്ഞു.

നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലയ്ക്കു പിന്നിൽ സ്നേഹം നഷ്ടപ്പെടുമോയെന്ന ഭീതി, മാതാപിതാക്കളില്ലാത്ത 12 കാരി താമസിച്ചത് യാസികയുടെ കുടുംബത്തിനൊപ്പം, കുട്ടിയെ കാണുന്നില്ലെന്ന കാര്യം അറിയിച്ചതും പെൺകുട്ടിതന്നെ

രാത്രി ഉറങ്ങുന്നതിനു മുൻപ് വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. അതിനാൽ തന്നെ പുറത്തുനിന്ന് ആർക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പോലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെൺകുട്ടിയിലേക്ക് അന്വേഷണം വിരൽചൂണ്ടിയത്.

ടോൾ ഒരിക്കലും നിർത്തലാക്കില്ല…!! കരാർ കഴിഞ്ഞാലും പിരിവ് നിർത്തില്ല…, പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ല.., ടോൾ പ്ലാസകളുടെ എണ്ണം കുറയ്ക്കില്ല..,

മുത്തുവിന്റെ സഹോദര പുത്രിയാണ് പിടിയിലായ 12 കാരിയെന്നാണ് വിവരം. കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടതാണ്. മാതാവ് കുട്ടിയുടെ കൂടെയില്ലതാനും. അതിനാൽ മുത്തുവിന്റെയും ഭാര്യയുടേയും കൂടെയാണ് പെൺകുട്ടി വളരുന്നത്. അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാർത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണം അപ്പോൾ‌ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്. കുട്ടി ഇന്നലെയും ഇന്നും പറഞ്ഞ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. മൊഴികൾ കൃത്യമായി പരിശോധിക്കുമെന്നും കാർത്തിക് പറഞ്ഞു.

മാതാപിതാക്കൾ‌ക്ക് ചെറിയ കുഞ്ഞിനോട് സ്നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. തന്നോട് സ്നേഹം കുറവായിരുന്നു എന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിനു മുന്നിൽ പെൺ‌കുട്ടിയെ ഹാജരാക്കും. പ്രതിയായ കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. പിതാവ് മരിച്ച ശേഷം മാസങ്ങൾക്ക് മുൻപാണ് കുട്ടി മുത്തുവിനും ഭാര്യയ്ക്കും ഒപ്പം എത്തിയതെന്നും കാർത്തിക് പറഞ്ഞു.

BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026
BREAKING NEWS
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കിൽ കൊല്ലും, കോർപ്പറേഷൻ ഓഫീസിൽ മദ്യലഹരിയിൽ ബഹളം വച്ച് ജീവനക്കാരന്‍, വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
06 Nov 2026