BREAKING NEWS

പേര് മുഹമ്മദ് കുട്ടി, നക്ഷത്രം വിശാഖം!! ‘ഇച്ചാക്ക’യുടെ ആയുരാരോ​ഗ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

· · 1 min read
Share: Copied!

മമ്മൂട്ടിയുടെ അസുഖത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി നടൻ മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ തന്റെ പ്രിയസുഹൃത്തും സഹോദര തുല്യനുമായ ഇച്ചാക്കയുടെ പേരിൽ വഴിപാട് നടത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. ഗണപതി കോവിലിൽനിന്ന് കെട്ട് നിറച്ച് മലകയറിയ മോഹൻലാൽ സന്ധ്യയോടെ അയ്യപ്പദർശനം നടത്തിയെങ്കിലും ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക. അതേസമയം മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

12 കാരിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഒറ്റപ്പെടുമോയെന്ന ഭയമോ? അച്ഛൻ മരിച്ചു, അമ്മ കൂടെയില്ല, വളർത്തുന്നത് പിതൃസഹോദരൻ, തന്നോട് സ്നേഹക്കുറവുണ്ടായിരുന്നെന്ന് പെൺകുട്ടി!! അന്വേഷണം പെൺകുട്ടിയിലേക്കെത്തിച്ചത് മാതാപിതാക്കളുടെ സംശയം

ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിർമാതാക്കളിൽ ഒരാളായ സലിം റഹ്മാൻ തള്ളിക്കളയുകയുണ്ടായി. മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാൻ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കൂടാതെ റംസാൻ നോമ്പെടുക്കാനായാണ് മമ്മൂട്ടി ഇടവേളയെടുത്തിരിക്കുന്നതെന്ന് മമ്മൂട്ടിയുടെ പിആർ ടീം വ്യക്തമാക്കുകയും ചെയ്തിരുന്നു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026