BREAKING NEWS

കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ക്രൂര മർദനം, വാരിയെല്ലുകൾ ഒടിഞ്ഞു, ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ചുചതച്ചു!! വരയന്നൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐക്കു സസ്പെൻഷൻ

· · 1 min read
Share: Copied!

പത്തനംതിട്ട: കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്ത സംഭവത്തലി‍് പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെൻഡ് ചെയ്തു

പോലീസ് കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെഎം സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു.

കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പോലീസ് കേസെടുത്തത്. തുടർന്ന് മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുരേഷിൻറെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു.

മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പോലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ലെന്നും ആരോപണമുണ്ട്. വീട്ടിൽ നിന്നും അകലെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും ആരോപിക്കുന്നു.

സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്ലിംവിരുദ്ധത, വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരാളെ യുഡിഎഫ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആക്കിയത് ബിജെപി വോട്ട് ലക്ഷ്യമിട്ട്, അഡ്വ: കൃഷ്ണരാരിന്റെ നിയമനത്തിൽ വിമർശനവുമായി കെ ടി ജലീല്‍

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026