BREAKING NEWS

സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്ലിംവിരുദ്ധത, വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരാളെ യുഡിഎഫ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആക്കിയത് ബിജെപി വോട്ട് ലക്ഷ്യമിട്ട്, അഡ്വ: കൃഷ്ണരാരിന്റെ നിയമനത്തിൽ വിമർശനവുമായി കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് സംഘപരിവാര്‍ അനുകൂലിയായ അഭിഭാഷകനെ ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയി നിയമിച്ചത് ബിജെപിക്കാരുടെ വോട്ടു ലക്ഷ്യമാക്കിയെന്ന് ഇടതു സഹയാത്രികനും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍. വാ തുറന്നാല്‍ വര്‍ഗ്ഗീയ വിഷം ചീററുന്ന കൃഷ്ണ രാജിനെ നിയമിച്ചത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമാക്കിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഡ്വ: കൃഷ്ണരാജ് വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനോ എന്നു ചോദിച്ചുകൊണ്ട് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നിന്ന്: ”കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ‘കാസ’ നല്‍കിയ ഹര്‍ജിയില്‍, ഹൈക്കോടതിയില്‍ വാദിക്കുന്ന അഡ്വ: കൃഷ്ണരാജിനെ മുസ്ലിംലീഗ് പ്രസിഡണ്ട് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആക്കിയത് ഞെട്ടിക്കുന്നതാണ്.

നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലാണ് വഴിക്കടവ് പഞ്ചായത്ത്. വാ തുറന്നാല്‍ വര്‍ഗ്ഗീയ വിഷം ചീററുന്ന കൃഷ്ണ രാജിനെ നിയമിച്ചത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമാക്കിയാണെന്ന കാര്യത്തില്‍ സംശയമില്ല.സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്ലിംവിരുദ്ധത’ ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്‌കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ.

”ബാബരിമസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിതതിനെയും നിരവധി പള്ളികള്‍ക്കും ദര്‍ഗ്ഗകള്‍ക്കും നേരെ അവകാശവാദമുന്നയിച്ച് വര്‍ഗ്ഗീയ കാലുഷ്യത്തിന് ഒരുമ്പെടുന്നതിനെയും പൗരത്വ ഭേദഗതിയിലൂടെ മുസ്ലിങ്ങളെ ഇന്ത്യന്‍ അതിര്‍ത്തി കടത്താനുള്ള നീക്കത്തെയും ശക്തമായി പിന്തുണക്കുന്ന ഒരാളെയാണ് ലീഗിന് ഭരണ പങ്കാളിത്തമുള്ള പഞ്ചായത്ത് അവരുടെ വക്കീലായി നിയമിച്ചതെന്ന് ജലീല്‍ പറഞ്ഞു.നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണെന്ന് ജലീല്‍ പറയുന്നു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026