BREAKING NEWS

പ്രേത ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16 കാരിയെ മുറിയില്‍ കയറ്റി വാതിലടച്ചു, അമ്മയെയും സഹോദരനെയും മറ്റൊരു മുറിയില്‍ ഇരുത്തി, പെണ്‍സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ 16കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്.

മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി.

അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയിൽവെച്ച് സിറാജ് അതിക്രമം കാട്ടിയതോടെ പെൺകുട്ടി ബഹളംവെച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് സിറാജിനെ ചിറ്റൂർ പോലീസ് പിടികൂടിയത്.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026