BREAKING NEWS

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ അടിച്ചുമാറ്റി തമിഴ്നാട്ടിലേക്കു മുങ്ങി, സ്വയം മരിച്ചതായി പത്രത്തിൽ വാർത്തയും കൊടുത്തു, പരേതന്റെ നമ്പറിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് തുടരെത്തുടരെ കോളുകൾ വന്നതോടെ പിടിയിൽ

· · 1 min read
Share: Copied!

കോട്ടയം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ അടിച്ചുമാറ്റിയ ശേഷം മരിച്ചെന്ന് സ്വയം വാർത്ത നൽകിയയാൾ പിടിയിൽ. കോട്ടയം കുമാരനല്ലൂർ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗർ പോലീസ് പിടിയിലായത്. 2024ലെ കേസിലാണ് ഗാന്ധിനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസിൽ പ്രതിയായ സജീവ് കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നാലു തവണയായി സ്വർണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ വാങ്ങി. പിന്നീട് ഇയാൾ കാശുമായി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ താൻ മരിച്ചുവെന്ന് പത്രത്തിൽ വാർത്തയും കൊടുത്തു.

പക്ഷെ സജീവ് മരിച്ചതിനു ശേഷവും ഇയാളുടെ നമ്പറിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് കോളുകൾ വന്നതോടെയാണ് പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഒടുവിൽ കൊടേക്കനാലിൽ നിന്നും പ്രതിയെ പോലീസ് പിടികൂടി.

BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026
BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026