BREAKING NEWS

സ്ത്രീ വേഷത്തില്‍ വീട്ടിലെത്തി, പിന്നാലെ എസ്ഐആര്‍ഫോം ആവശ്യപ്പെട്ടു, വീട്ടമ്മയെ പിറകില്‍ നിന്ന് ആക്രമിച്ച് മൂന്ന് പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അയല്‍വാസിയായ യുവാവ് പിടിയില്‍

· · 1 min read
Share: Copied!

മലപ്പുറം: സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോം ആവശ്യപ്പെട്ടതിനു പിന്നാലെ വീട്ടമ്മയെ ആക്രമിച്ച് 3 പവൻ സ്വർണാഭരണം കവർന്നയാളെ കൽപക‍ഞ്ചേരി പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

മോഷണത്തിനിടെ വീട്ടമ്മയ്ക്കു പരുക്കേറ്റു. വെട്ടിച്ചിറ പൂളമംഗലം ചകിരിപ്പാറയ്ക്കു സമീപം കരിങ്കപ്പാറ ഹംസഹാജിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഫോം എടുക്കാനായി, ഹംസഹാജിയുടെ ഭാര്യ നഫീസ( 58) വീട്ടിനകത്തേക്കു പോകുന്നതിനിടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

വളയും നെക്‌ലസുമാണ് നഷ്ടമായത്. മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ നഫീസ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026