BREAKING NEWS

‘Useless Fellows, രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ വിചാരം? ഒന്ന് മിണ്ടാതിരിക്ക്’; ‘ഡി.കെ, ഡി.കെ’ യെന്ന് നിലയ്ക്കാത്ത മുദ്രാവാക്യം വിളിച്ചവരെ കനട്ടി മല്ലികാർജുൻ ഖാർഗെ; ‘ബാക്കിയുള്ളവർ ഇവിടെ ചപ്പുചവറുകൾ തൂക്കാനാണോ വന്നത്?’

· · 1 min read
Share: Copied!

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി പരിപാടികളിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഖാർഗെ, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച നടന്ന ചടങ്ങിൽ ഖാർഗെ പ്രസംഗിക്കുന്നതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ ‘ഡി.കെ… ഡി.കെ…’ എന്ന് മുദ്രാവാക്യം മുഴക്കിയത്. ഇതോടെ പ്രകോപിതനായ ഖാർഗെ, പരിപാടി തടസ്സപ്പെടുത്തിയവരെ ‘ഒന്നിനും കൊള്ളാത്തവർ’ (Useless Fellows) എന്ന് വിശേഷിപ്പിച്ചു.

“‘മിണ്ടാതിരിക്കൂ, താഴെ ഇരിക്കൂ. രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ വിചാരം? ഒന്നിനും കൊള്ളാത്തവർ’,” ഖാർഗെ തുറന്നടിച്ചു.

ഇതൊരു വ്യക്തിക്കുവേണ്ടിയുള്ള പരിപാടിയല്ലെന്നും കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ചടങ്ങാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. “പാർട്ടിയെ ശക്തിപ്പെടുത്താനും ഐക്യപ്പെടുത്താനുമാണ് എല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഒരാൾ ഒരു പേരും മറ്റൊരാൾ മറ്റൊരു പേരും വിളിച്ച് കൂവിക്കൊണ്ടിരുന്നാൽ ബാക്കിയുള്ളവർ ഇവിടെ ചപ്പുചവറുകൾ തൂക്കാനാണോ വന്നത്?” എന്നും ഖാർഗെ ചോദിച്ചു.

പാർട്ടിയിൽ അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും, പരിധിവിട്ട പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചവരുടെ ദൃശ്യങ്ങൾ പരിശോധിച്ച് കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി.

അതേസമയം, സാഹചര്യം ശാന്തമാക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ ഇടപെട്ടു. പ്രവർത്തകരോട് ശാന്തരാകാൻ ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിദ്ധരാമയ്യയിൽ നിന്ന് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിക്കുള്ളിലെ വിഭാഗീയത പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിന് ശേഷം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. തുടർന്ന് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും നിയമിക്കുകയായിരുന്നു. പിന്നീട് അധികാര കൈമാറ്റത്തെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായതോടെ സിദ്ധരാമയ്യ സ്ഥാനമൊഴിയുകയും ജൂണിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

“മുസ്‍ലിങ്ങൾ എ​പ്പോഴും മുസ്‍ലിങ്ങൾ തന്നെയാണ്”, ഭീകരവാദി, ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’, ആരിഫ് ഹുസൈനെ തെറിവിളിച്ച് യുവതി

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026