BREAKING NEWS

ആറ് വര്‍ഷത്തെ ബന്ധത്തില്‍ നിന്നും പിന്മാറി, ഒത്തുതീര്‍പ്പിന് വീട്ടിലെത്തിയ കാമുകിയെ കുത്തിക്കൊന്ന് യുവാവ്

· · 1 min read
Share: Copied!

എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു.

എന്നാൽ, കുറച്ചുകാലമായി സുരമ്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സുരമ്യ ഇന്ന് ഷിബിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. തർക്കത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, രാവിലെ പത്ത് മണിയോടെ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻതന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026