Uncategorized

തന്നെ കണ്ടതോടെ പരിപാടിക്ക് വന്ന മൗലവി മുഖം തിരിച്ചു, പലതവണ സംസാരിക്കാൻ ശ്രമിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല, സ്ത്രീകളോട് സംസാരിക്കില്ലെന്ന് അയാള്‍ പറഞ്ഞു, ഒടുവില്‍ അഭിമുഖം നടത്തുന്നതില്‍ നിന്നും ചാനലുകാര്‍ തന്നെ ഒഴിവാക്കി, എന്റെ അറിവിനും ചിന്തകൾക്കും വിലയില്ലാതായ ദിവസമായിരുന്നത്, ദുരനുഭവം പങ്കുവച്ച് മാലാ പാര്‍വതി

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ, 2001ൽ തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ച് നടി മാലാ പാർവതി. കൈരളി ചാനലിൽ അവതാരകയായിരുന്ന കാലത്ത് ഒരു മൗലവി തന്നോട് സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും ഒടുവിൽ അദ്ദേഹത്തിന്റെ അഭിമുഖം പുരുഷ അവതാരകൻ മാത്രം നടത്തിയാൽ മതിയെന്ന് മേലധികാരികൾ നിർദേശിച്ചെന്നും മാലാ പാർവതി പറഞ്ഞു. കാന്തപുരം മൗലവിയുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം കേട്ടപ്പോഴാണ് പഴയ സംഭവം ഓർമ വന്നതെന്ന് മാലാ പാർവതി കുറിപ്പിൽ പറയുന്നു. സ്ത്രീകൾ പൊതുഇടങ്ങളിൽ ഇറങ്ങിയാൽ സർവനാശം സംഭവിക്കുമെന്ന തരത്തിലുള്ള പ്രസ്താവനയെ സ്ത്രീ വിരുദ്ധമെന്നു മാത്രം വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അവർ അഭിപ്രായപ്പെട്ടു.

2001 മാർച്ച് 19നാണ് സംഭവം നടന്നതെന്ന് മാലാ പാർവതി പറയുന്നു. അന്ന് കൈരളി ചാനലിലെ ‘ശുഭദിനം’ എന്ന പ്രഭാത പരിപാടിയുടെ അവതാരകരായിരുന്നു താനും അനൂപ് മേനോനും. മതപണ്ഡിതർ അതിഥികളായി എത്തുമ്പോൾ ആത്മീയ വിഷയങ്ങളിൽ താനായിരുന്നു കൂടുതലായി ചോദ്യങ്ങൾ ചോദിച്ചിരുന്നതെന്നും അവർ പറയുന്നു.
ഒരു പ്രമുഖ മൗലവി പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ താനാണ് പോയത്. തന്നെ കണ്ടതോടെ അദ്ദേഹം മുഖം തിരിച്ചതായും താൻ പലതവണ സംസാരിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം തന്നെ നോക്കാൻ പോലും തയ്യാറായില്ലെന്നും മാലാ പാർവതി കുറിപ്പിൽ പറയുന്നു.

തുടർന്ന് അനൂപ് മേനോനെയും മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ പട്ടണത്തെയും വിളിച്ചുവരുത്തി. അപ്പോഴാണ് “സ്ത്രീകളോട് സംസാരിക്കില്ല” എന്ന നിലപാടാണ് മൗലവി സ്വീകരിച്ചതെന്ന് വ്യക്തമായതെന്ന് അവർ പറയുന്നു. അഭിമുഖം ഇരുവരും ചേർന്നാണ് നടത്തുന്നതെന്നും വിഷയത്തെക്കുറിച്ച് തനിക്കാണ് കൂടുതൽ അറിവെന്നും അനൂപ് മേനോൻ വ്യക്തമാക്കിയെങ്കിലും മൗലവി നിലപാടിൽ ഉറച്ചുനിന്നതായും മാലാ പാർവതി ആരോപിച്ചു. തുടർന്ന് വിഷയം ചാനൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഒടുവിൽ അനൂപ് മേനോൻ മാത്രം അഭിമുഖം നടത്തിയാൽ മതിയെന്ന നിർദേശം ലഭിക്കുകയായിരുന്നു. “എന്റെ അറിവിനും ചിന്തകൾക്കും വിലയില്ലാതായ ദിവസം” എന്നായിരുന്നു അന്നത്തെ അനുഭവത്തെക്കുറിച്ചുള്ള മാലാ പാർവതിയുടെ പ്രതികരണം.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026