BREAKING NEWS

മകളുടെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ മാതാപിതാക്കൾ ഭാര്യയുടെ മുന്നിലി‌ട്ട് മകനെ അപമാനിച്ചു കലികയറിയ യുവാവ് ഉലക്ക കൊണ്ട് മാതാപിതാക്കളെ ക്രൂരമായി മർദിച്ചു, തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിൽ ഭാര്യയുടെ മുന്നിൽ വെച്ച് അപമാനിച്ചതിനെ തുടർന്ന് മാതാപിതാക്കളെ ഉലക്ക പോലുള്ള ആയുധം ഉപയോഗിച്ച് മകൻ തലയ്ക്ക് അടിച്ചുകൊന്നു. ധൂലെയിലെ ഷിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ചന്ദൻ ഇന്ദറാം മഹ്തോ എന്ന യുവാവ് അമ്മ രഞ്ജുദേവി മഹ്തോയേയും അച്ഛൻ ഇന്ദറാം മഹ്തോയേയുമാണ് മർദിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇന്നായിരുന്നു ഇവരുടെ മകളുടെ വിവാഹം. അതിൽ പങ്കെടുത്ത ശേഷം മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ പിന്നാലെ മകനെ ശാസിക്കുകയും മരുമകളുടെ സാന്നിധ്യത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ കോപാകുലനായ മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഉലക്ക ഉപയോഗിച്ച് അമ്മയെയും അച്ഛനെയും ക്രൂരമായി മർദിച്ചതായും തലയ്ക്ക് തലയ്ക്കടിച്ചതായും പോലീസ് പറഞ്ഞു.

സംഭവശേഷം പ്രതിയായ ചന്ദൻ ഇന്ദറാം മഹ്തോ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയൽക്കാർ പിടികൂടി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026