BREAKING NEWS

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂളിലെ കൗൺസിലിങ്ങിൽ പീഡനവിവരം വെളിപ്പെടുത്തി കുട്ടി; ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

പൂന്തുറ: മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പുത്തൻപള്ളിക്ക് സമീപം പള്ളിത്തെരുവിൽ താമസിക്കുന്ന ഷക്കീർ ഖാനെ (42) ആണ് പിടികൂടിയത്. ഇയാൾ പള്ളിത്തെരുവിൽ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽവെച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പീഡനത്തിനിരയായതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്. തുടർന്ന് പൂന്തുറ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

പൂന്തുറ എസ്.ഐ. എസ്.എസ്. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026