BREAKING NEWS

സിപിഐഎമ്മിന് ഒളിച്ചോടേണ്ട കാര്യമില്ല, പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, ചില മാധ്യമങ്ങളും മോദി ഇഡി വിഡി കൂട്ടുക്കെട്ടിന്റെ ഭാഗമാകുന്നു, പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണവര്‍- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിലെ ഇഡി കത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയനെ ഉന്നം വെച്ചുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ തകർക്കാനുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാത്തരം ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും മോദി ഇഡി വിഡി കൂട്ടുക്കെട്ടിന്റെ ഭാഗമായി ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെയുള്ള അന്വേഷണത്തില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെളിവിന്റെ ഒരു കണികപോലുമില്ലാത്ത വിഷയത്തില്‍ സിപിഐഎമ്മിന് ഒളിച്ചോടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എക്‌സാലോജിക്കിന്റെ പേരും പറഞ്ഞാണ് തുടക്കമെങ്കിലും ഇത് ഉന്നംവയ്ക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനെയാണെന്ന് അന്ന് തന്നെ സിപിഐഎം ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

മോഡിയും ഇഡിയും വിഡിയും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് ഇപ്പോള്‍ വീണ്ടും സജീവമായി. സിപിഎഐമ്മിനെ തകര്‍ക്കാനും അതിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ കടന്നാക്രമിക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഈ രീതി ലോകത്തെമ്പാടും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ വലതുപക്ഷ ശക്തികള്‍ നടത്തിയിട്ടുള്ള അടവ് നിലപാട് തന്നെയാണ്. അതില്‍ പുതുമയില്ല. ഒരു തെളിവുപോലുമില്ലാതെ കള്ളക്കഥകള്‍ ഉണ്ടാക്കിക്കൊണ്ട് പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലുടനീളം കഴിഞ്ഞദിവസം രൂപപ്പെട്ട് വന്നിട്ടുണ്ട്’, എം വി ഗോവിന്ദൻ പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026