BREAKING NEWS

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റേത്, ഇത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നു, രൂക്ഷവിമര്‍ശനവുമായി എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ പൊലീസ് നടത്തുന്ന ഗുണ്ടായിസത്തെ ശക്തമായി അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. എന്താണ് കാര്യമെന്ന് വെളിപ്പെടുത്താതെ പത്രസ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ഇതുപോലുള്ള കടന്നാക്രമണം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണ്.

കൂടുതല്‍ വിശദാംശങ്ങളെന്തെന്ന് ആര്‍ക്കും വെളിവായിട്ടില്ല. സുതാര്യമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തിന്റെ അടിസ്ഥാനമെന്തെന്ന് മനസിലാക്കി ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പിനും വിഷയത്തില്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ശക്തമായി പ്രതിഷേധിക്കേണ്ട വിഷയമാണിതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026