BREAKING NEWS

സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ്, അല്ലാതെ കടൽ നോക്കിയിരിക്കാനുള്ളതല്ല, പുതിയ നിയമസഭാ സമുച്ചയം നിർമിക്കുന്നത്, ജ്യോതിഷിയുടെ നിർദേശ പ്രകാരം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പദ്ധതി മുന്നോട്ടുപോയാൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് പ്രതിഷേധിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ചെന്നൈ മറീന ബീച്ചിന് സമീപത്തെ പട്ടിനപ്പാക്കത്ത് പുതിയ സമുച്ചയം നിർമിക്കാനുള്ള സർക്കാരിന്റെ നിർദേശത്തെയാണ് സ്റ്റാലിൻ എതിർത്തത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളെയും ഉപജീവനമാർഗങ്ങളെയും പദ്ധതി ബാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സെക്രട്ടേറിയറ്റ് നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ സ്റ്റാലിനെ സന്ദർശിച്ച് പിന്തുണ തേടിയിരുന്നു. ഇവരുടെ സമരത്തിന് ഡി.എം.കെ പിന്തുണ നൽകുമെന്നും സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടിനപ്പാക്കം പോലുള്ള തിരക്കേറിയ പ്രദേശത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കേണ്ടതിന്റെ ആവശ്യകതയും സ്റ്റാലിൻ ചോദ്യം ചെയ്തു. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിനായി നിർമിച്ച ഒമന്തൂരാർ സർക്കാർ എസ്റ്റേറ്റിൽ നിലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഒമന്തൂരാർ സമുച്ചയം വീണ്ടും സെക്രട്ടേറിയറ്റായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കടലിന് അഭിമുഖമായി വേണമെന്ന ജ്യോതിഷിയുടെ നിർദേശമാണ് പട്ടിനപ്പാക്കം തിരഞ്ഞെടുക്കാൻ കാരണമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണെന്നും കടൽ നോക്കിയിരിക്കാനുള്ളതല്ലെന്നും അദ്ദേഹം പരിഹസിച്ചു.

പട്ടിനപ്പാക്കത്ത് നിരവധി സ്കൂളുകളുണ്ടെന്നും നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം കൂടി വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്കും വിദ്യാർഥികൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ സർക്കാർ പരിഗണിച്ച് ഉത്തരവ് പിൻവലിക്കണമെന്നും, പദ്ധതിയെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. അതേസമയം, പദ്ധതിക്കെതിരെ സി.പി.ഐ.എമ്മും രംഗത്തെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും തീരദേശ പരിസ്ഥിതിയെയും പദ്ധതി ബാധിക്കുമെന്നാണ് സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പട്ടിനപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ആദവ് അർജുന നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026