BREAKING NEWS

റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: തിരുച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റെയ്ഡുകൾകൊണ്ട് ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ലെന്ന് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) റീൽസ് നിർമിക്കാനുള്ള രാഷ്ട്രീയ നാടകമാണ് റെയ്ഡുകളെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി വിജയിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അന്വേഷണ നടപടികൾ സ്വീകരിക്കുന്നതിലൂടെ സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷയില്ലാത്ത സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റിയ മുഖ്യമന്ത്രി, ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ ‘റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുൻ ഡി.എം.കെ മന്ത്രിമാരെ മാത്രം ലക്ഷ്യമിട്ട് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ ‘വെട്രി വെൻഡെറ്റ രാഷ്ട്രീയം’ കളിക്കുകയാണെന്നും, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ഭരിക്കുന്ന പാർട്ടി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങളിൽപ്പെട്ടവരെ വിലപേശാനുള്ള ഉപാധികളാക്കി പാർട്ടിയിൽ ഉൾപ്പെടുത്തുന്ന ‘തമിഴ്‌നാട് ബ്രാഞ്ച് വാഷിങ് മെഷീൻ’ ആണ് ടി.വി.കെയെന്നും സ്റ്റാലിൻ പരിഹസിച്ചു.

നിയമത്തിന് മുന്നിൽ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുമെന്നും പൊതുജനങ്ങൾക്ക് മുന്നിൽ സർക്കാർ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിയും ഡി.എം.കെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എൻ. നെഹ്‌റുവിന്റെ വീട്ടിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പ്രതികരണം. മുൻ ഭരണകാലത്ത് നഗരഭരണ വകുപ്പിലെ ജൂനിയർ എൻജിനീയർ നിയമനത്തിൽ 634 കോടി രൂപയുടെ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന്മേലാണ് നെഹ്‌റുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത്. എന്നാൽ, റെയ്ഡുകളും വേദിയിൽ നിന്നുള്ള പഞ്ച് ഡയലോഗുകളും കാട്ടി ഡി.എം.കെയെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും സർക്കാറിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026
BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026