BREAKING NEWS

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചു, പിന്നാലെ മദ്യവും മയക്കുമരുന്നും നല്‍കി ബലാത്സംഗം ചെയ്തു, യുവതിയപടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കൊച്ചി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശ്ശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27)എന്നിവരെയാണ് കളമശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ് കേസ്. പ്രതികൾ സ്പാകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. ശ്രീരാജ് ഇടപ്പള്ളിയിൽ സ്പാ നടത്തുന്നുമുണ്ട്.

ഇവിടെ ജോലി നൽകാമെന്നു പറഞ്ഞാണ് യുവതിയെ എത്തിച്ചത്. സബ് ഇൻസ്പെക്ടർമാരായ രാംലാൽ, വി. എസ്. ബിനു, സീനിയർ സി.പി.ഒ. മാരായ ലിബിൻകുമാർ, സിജിൽ, സുരേഷ്, അനീഷ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.

 

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026