BREAKING NEWS

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ വെന്തുമരിച്ചു, മൃതദേഹം പുറത്തെടുക്കാനായത് അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷം, കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരുക്ക്

· · 1 min read
Share: Copied!

പാലക്കാട്: ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത് മരിച്ചു. പാലക്കാട്– കോഴിക്കോട് ദേശീയപാത മുണ്ടൂർ കാഞ്ഞിക്കുളത്ത് ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ തീ ആളിക്കത്തുകയായിരുന്നു.

അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറെ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

“ഖമേനി മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അതീവ ഗുരുതര പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്; ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണ്”- ട്രംപ്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026