BREAKING NEWS

സ്ഥാപനത്തിൽ ജോലിചെയ്യുന്നത് നാൽപതോളം ജീവനക്കാര്‍, വിളിക്കാന്‍ ഉപയോഗിച്ചത് ഫോണിനു പകരം സിം ബോക്സുകള്‍, ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടരും, നിതിൻ രാജിന്റെ മരണത്തില്‍ ലോൺ ആപ്പുകാര്‍ പിടിയില്‍

· · 1 min read
Share: Copied!

കണ്ണൂർ:  ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയിൽ നിന്ന് സൈബർ പൊലീസിന്റെ പിടിയിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണു പിടിയിലായത്. കോളജിലെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി.

നിതിൻ രാജ് ലോൺ ആപ്പ് വഴി പണം വായ്പയെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പരിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസിലാക്കി പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

ഐടി പാർക്കിനു സമാനമായാ സ്ഥാപനത്തിൽ നാൽപതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു.

BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026