BREAKING NEWS

കേരളത്തിൽ കുടിച്ച് കൂമ്പ് വാട്ടുന്ന ചേട്ടന്മാരുടെ എണ്ണം കൂടുന്നു!! ഓണക്കാലത്ത് കുടിച്ചുവറ്റിച്ചത് 771.29 കോടിയുടെ മദ്യം… ഉത്രാടത്തിൽ മഴ ചതിച്ചു, വിറ്റത് 146.66 കോടിയുടെ മദ്യം, വർദ്ധന 77 കോടി രൂപയുടെ… വെള്ളമടിയിൽ ഒന്നാമൻ കുന്നംകുളം

· · 1 min read
Share: Copied!

തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത മഴ ചതിച്ചുവെങ്കിലും തിരുവോണ തലേന്നായ ഉത്രാടനാളിൽ മാത്രം കേരളത്തിൽ വിറ്റത് 146.66 കോടിയുടെ മദ്യം. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കൺസ്യൂമർഫെഡിൻറെ മദ്യവിൽപനശാലകളിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

എന്നാൽ ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ കണെക്കെടുത്തുനോക്കിയാൽ 771.29 കോടി രൂപയുടെ മദ്യമാണ് ബവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയുണ്ട്. കഴിഞ്ഞ തവണ ഇതേ എട്ടു ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. എന്നാൽ ഉത്രാടദിനത്തിലെ മാത്രം കണക്കെടുത്താൽ ബവ്‌കോ മദ്യവിൽപനയിലൽ 10 കോടിയിലേറെ രൂപയുടെ കുറവുണ്ട്.

2025ൽ ഉത്രാടദിനത്തിലെ ബവ്കോ മദ്യവിൽപന 137 കോടിയായിരുന്നു. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപനയിലും ഉത്രാടനാളിൽ നേരിയ കുറവുണ്ട്. ഇതിനു കാരണമായി കരുതുന്നത് അപ്രതീക്ഷിതമായി സംസ്ഥാനത്ത് പെയ്ത മഴയാണ്. തിരുവോണ ദിവസം മദ്യവിൽപനശാലകൾ അവധിയായിരുന്നു.

കൺസ്യൂമർഫെഡിൻറെ 49 മദ്യവിൽപനശാലകളിൽ, 89 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്ന കുന്നംകുളത്തെ ഷോപ്പാണ് വിൽപനയിൽ ഒന്നാമത്. 74 ലക്ഷത്തിലേറെ വീതം കച്ചവടം നടന്ന കൊടുങ്ങല്ലൂർ, അമ്പലപ്പുഴ ഷോപ്പുകളാണ് വിൽപന കണക്കിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പതിനഞ്ച് ഷോപ്പുകളിൽ ഉത്രാടനാളിൽ മാത്രം അൻപത് ലക്ഷത്തിലേറെ രൂപയുടെ വിൽപനയുണ്ടായി. ഉത്രാടനാളിൽ കൺസ്യൂമർഫെഡ് വഴിയുള്ള ആകെ മദ്യവിൽപന – 20,35,95,800 രൂപ. കുന്നംകുളം– 89,42,930, കൊടുങ്ങല്ലൂർ– 74,78,210, അമ്പലപ്പുഴ– 74,40,510, കൊയിലാണ്ടി– 73,30,710, ഞാറയ്ക്കൽ– 65,02,380.

‘വഖ്ഫ് ബോർഡിൽ നിയമിക്കപ്പെടുന്ന അമുസ്ലിം അംഗങ്ങൾ ആർ.എസ്.എസ്. അനുഭാവികളാകാനുള്ള സാധ്യതയാണ് ഞാൻ ചൂണ്ടിക്കാണിച്ചത്’: വിവാദത്തിൽ വിശദീകരണവുമായി മുക്കം ഉമർ ഫൈസി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026