BREAKING NEWS

മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ, അവസാന ഓവറുകളിൽ ഹർദിക്കിന് പുതിയൊരു ബൗളറെ പന്തേൽപ്പിക്കേണ്ടിവരും… കൃത്യമായി വല വിരിച്ച് അവൻ കാത്തിരുന്നു ആ ആറാമനായി… 20-ാം ഓവറിൽ സഞ്ജു അക്കീലിനോട് പറഞ്ഞത് ഒന്നു മാത്രം ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണം… ‌‌ഇവനെല്ലേ ശരിക്കും ക്യാപ്റ്റൻ

· · 1 min read
Share: Copied!

മുംബൈ: ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിൻറെ മലയാളി താരം സഞ്ജു സാസണിൻറെ ഗെയിം പ്ലാനിനേയും അവന്റെ ​ഗെയിം കാൽക്കുലേഷനിനേയും വാനോളം പുഴ്ത്തി സഹതാരം അക്കീൽ ഹൊസൈൻ. സഞ്ജുവിൻറെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോർ 200 കടക്കാൻ കാരണമായതെന്നും അക്കീൽ ഹൊസൈൻ പറഞ്ഞു. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ വീണപ്പോൾ ചെന്നൈയുടെ സ്കോർ 160-170 ൽ ഒതുങ്ങുമായിരുന്നുവെന്നും എന്നാൽ സഞ്ജുവിൻറെ ക്രീസിലെ സാന്നിധ്യമാണ് കളി 200 കടത്തിയതെന്നും അക്കീൽ പറഞ്ഞു.

അക്കീൽ പറയുന്നതിങ്ങനെ- സഞ്ജു അസാമാന്യമായ ഗെയിം അവയർനെസുള്ള താരമാണ്. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവർക്ക് പുതിയൊരു ഒരു ബൗളറെ പന്തേൽപ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചതെന്നും അക്കീൽ ഹൊസൈൻ പറഞ്ഞു. ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തി.

അതുപോലെ സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കെ സഞ്ജു അക്കീലിനോട് പറഞ്ഞത് 20-ാം ഓവർ ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണമെന്നായിരുന്നു. പരമാവധി റൺസ് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തുവെന്നും അക്കീൽ വ്യക്തമാക്കി.
ആ ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും അക്കീൽ പറഞ്ഞുവെക്കുന്നു.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026