BREAKING NEWS

മറ്റൊരാളുമായി പ്രണയം, യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി, പിന്നാലെ ഭീഷണിപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിച്ചു, കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ ലക്ചറർ അറസ്റ്റിൽ. തെലങ്കാനയിലെ നാസ്പു‌രിലുള്ള സിംഗരേനി കോളിയറീസ് പോളിടെക്നിക്കിലെ പൂർവ വിദ്യാർഥിനിയായ താന്ദ്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ പോളിടെക്നിക്കിലെ ലക്ചററായ നവീൻ കുമാർ (38) അറസ്റ്റിലായി. സെപ്റ്റംബർ 13നാണ് വിഷം ഉള്ളിൽച്ചെന്ന് താന്ദ്ര മരിക്കുന്നത്. താന്ദ്ര കീടനാശിനി കഴിച്ച് സ്വയം ജീവനൊടുക്കിയെന്നായിരുന്നു വീട്ടുകാർക്ക് ആദ്യം ലഭിച്ച വിവരം. താന്ദ്രയുടെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു.

എന്നാൽ പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് താന്ദ്രയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുന്നത്. സിംഗരേനിയിൽ ഡിപ്ലോമ വിദ്യാർഥിയായിരിക്കുമ്പോഴാണ് താന്ദ്രയും നവീനും സൗഹൃദത്തിലാകുന്നത്. തുടർന്ന് മൈനിങ് എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി താന്ദ്ര ഹൈദരാബാദിലേക്ക് പോയതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായി. ശേഷം സിംഗരേനിയിലെ ഖനികളിൽ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിനിടെ രവി കുമാർ എന്നയാളുമായി താന്ദ്ര സൗഹൃദത്തിലായി.

ഇതേക്കുറിച്ച് അറിഞ്ഞ നവീൻ താന്ദ്രയെ അപകടപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു എന്ന് പെഡ്ഡപ്പള്ളി ഡപ്യൂട്ടി കമ്മിഷണർ ബി.റാം റെഡ്ഡി പറഞ്ഞു. സെപ്റ്റംബർ 12ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന താന്ദ്രയെ നവീൻ തടഞ്ഞു നിർത്തുകയും തന്റെ കാറിൽ കയറ്റിയ ശേഷം താന്ദ്രയെ ഭീഷണിപ്പെടുത്തി, രവി കുമാർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കത്ത് എഴുതിക്കുകയും ചെയ്തു. ഇതിനുശേഷം താന്ദ്രയെ നിർബന്ധിച്ച് കീടനാശിനി കുടിപ്പിച്ചു. താന്ദ്രയെ മനഃപൂർവം ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ച നവീൻ ഇതിനിടെ താന്ദ്രയുടെ പിതാവിനെ ഫോണിൽ വിളിച്ച് താന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ധരിപ്പിച്ചു. ഏറെ സമയത്തിനുശേഷം താന്ദ്രയെ ഗോദാവരിഖനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ, കോൾ രേഖകൾ എന്നിവ ഉപയോഗിച്ചാണ് പൊലീസ് കൊലപാതകയിലേക്ക് എത്തിയത്. ലൈംഗികാതിക്രമ ആരോപണത്തിൽ രവി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026