BREAKING NEWS

ശ്രീലേഖ ഡിജിപിയായിരിക്കെയാണ് സുഗതനെതിരേ ആദ്യമായി കാപ്പ കേസ് ചുമത്തുന്നത്, താൻതന്നെ ഒപ്പിട്ട അതേ ഫയലിനെപ്പോലും തള്ളിപ്പറയേണ്ട ദുരവസ്ഥയിലേക്ക് മുൻ ഡിജിപിയെ പാർട്ടി എത്തിച്ചു, ശ്രീലേഖയുടെ രാജിയിലേക്ക് നയിച്ചത് മേയർ കെയർ അഴിമതി, മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാവില്ല- എസ്.പി. ദീപക്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ ഡിജിപി ശ്രീലേഖ കോർപറേഷനിൽനിന്ന് രാജിവെച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കോർപറേഷൻ ഭരണസമിതിക്കുമെതിരേ രൂക്ഷമായ ആരോപണങ്ങളുമായി കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്. മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാവില്ല. അന്ന് മേയറുടെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്തടക്കം വലിയ മനോവിഷമത്തോടെയാണ് ശ്രീലേഖ വേദിയിൽനിന്ന് ഒഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജനാധിപത്യ സമൂഹത്തിൽ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഏതൊരാൾക്കും താങ്ങാൻ കഴിയാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് മാസമായി മേയറുടെ ഭാഗത്തുനിന്നുണ്ടാകുന്നത്- എസ്.പി. ദീപക് ആരോപിച്ചു. കാപ്പ കേസിൽ പ്രതിയായ സുഗതനെ കൗൺസിലിൽ നിലനിർത്തുന്നതിനായി തികച്ചും തരംതാണ രീതിയിലാണ് മേയറും സംഘവും ഇടപെടലുകൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മുൻപ് ശ്രീലേഖ സംസ്ഥാന ഡിജിപിയായിരിക്കെയാണ് സുഗതനെതിരേ ആദ്യമായി കാപ്പ കേസ് ചുമത്തുന്നത്. അന്ന് ആ ഫയലിൽ ഒപ്പുവെച്ചത് ശ്രീലേഖ ഐപിഎസ് ആയിരുന്നു. എന്നാൽ, പിന്നീട് മുൻപ് താൻതന്നെ ഒപ്പിട്ട അതേ ഫയലിനെപ്പോലും തള്ളിപ്പറയേണ്ട ദുരവസ്ഥയിലേക്ക് മുൻ ഡിജിപിയെ എത്തിച്ചു. മാത്രവുമല്ല, പോലീസിനെതിരേ പോലും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പൊതുസമൂഹത്തിൽ നാണംകെടുത്തുന്ന രീതിയിൽ അവരെ അവഹേളിക്കുന്ന നിലപാടാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല മുൻ ഡിജിപിയായ ശ്രീലേഖയ്ക്കൊപ്പം കൗൺസിലിൽ ഇരിക്കുന്നത് കാപ്പ കേസിലെ പ്രതിയായ സുഗതനാണ്. ഇത്തരം കേസിൽ പ്രതിയായ വ്യക്തിക്ക് ബിജെപി നേതൃത്വം എല്ലാവിധ സംരക്ഷണവും നൽകുമ്പോഴും ശ്രീലേഖയ്ക്ക് യാതൊരുവിധ സംരക്ഷണവും നൽകാൻ പാർട്ടി നേതൃത്വം തയാറായില്ല. കൂടാതെ അവരെ വട്ടിയൂർക്കാവിലാണ് മത്സരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ച ചില നേതാക്കളുടെ നടപടികൾ സംബന്ധിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. ബിജെപിയിലെ അഴിമതിയിലും ഫണ്ട് തട്ടിപ്പിലും ശ്രീലേഖയ്ക്ക് വേറിട്ടതും വ്യക്തവുമായ നിലപാടുകളാണുണ്ടായിരുന്നത്.

കഴിഞ്ഞ ഒൻപത് മാസത്തെ മേയറുടെ ഭരണം കോർപറേഷൻ ഭരണസംവിധാനത്തെ പൂർണമായും തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം കോർപറേഷൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ അഴിമതിയായ ‘മേയർ കെയർ’ പദ്ധതിയിലെ ക്രമക്കേടുകളാണ് ഒടുവിൽ ശ്രീലേഖയെ രാജിതീരുമാനത്തിലേക്ക് നയിച്ചതെന്നും എസ്.പി. ദീപക് ആരോപിച്ചു.

നഷ്ടം ബിജെപിക്ക്, രാജിവെച്ചോയെന്ന് ശ്രീലേഖ പറയട്ടെ… കോൺഗ്രസിലേക്ക് വരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും- കെ എസ് ശബരീനാഥന്‍

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026