BREAKING NEWS

അങ്കണവാടി ഹെല്‍പ്പറെ വര്‍ഗീയവാദിയെന്ന് വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, കൂടാതെ അസഭ്യ വര്‍ഷവും ഭീഷണിയും, പരാതിയുമായി യുവതി

· · 1 min read
Share: Copied!

ഇടുക്കി: വണ്ണപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥി അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുള്ളങ്കുത്തിയിലെ സ്ഥാനാര്‍ഥി ലിജോ ജോസഫിനെതിരെയാണ് ആരോപണം. വോട്ട് അഭ്യര്‍ഥിക്കാനെത്തിയ സ്ഥാനാര്‍ഥി അസഭ്യം പറയുകയും വര്‍ഗീയവാദി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. മുള്ളങ്കുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ലിജോ ജോസഫ്. ഈ വാര്‍ഡില്‍പ്പെട്ട മുള്ളങ്കുത്തി അങ്കണവാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേ വാര്‍ഡില്‍ താമസിക്കുന്ന കാളിയാര്‍ കൈനിക്കല്‍ നബീസയാണ് ആക്ഷേപത്തിനിരയായത്.

നബീസ മുള്ളങ്കുത്തിയിലുള്ള സ്ഥലം വിറ്റ് പെരുമ്പിള്ളിചിറയിലേയ്ക്ക് താമസം മാറിയിരുന്നു. അതിനാല്‍ അവരുടെ വോട്ട് മുള്ളങ്കുത്തിയില്‍നിന്ന് നീക്കം ചെയ്യാന്‍ പരാതി നല്‍കിയതായി ലിജോയ്‌ക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍, സ്ഥലം വിറ്റെങ്കിലും ആധാരം നടത്തുന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് നബീസ പറയുന്നു. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ലിജോയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026