HEALTH

പെരുമാറ്റ ശീലങ്ങളിലൂടെ ഡിമെന്‍ഷ്യ തടയാം; പ‌ഠനം പറയുന്നത്…

· · 1 min read
Share: Copied!

പ്രായം 65 കഴിഞ്ഞാല്‍ ആളുകളില്‍ ഓര്‍മക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായം ഡിമെന്‍ഷ്യ വര്‍ധിപ്പിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മര്‍ദനില നിലനിര്‍ത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകള്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്.

ഡിമെന്‍ഷ്യ തടയാനും ഐക്യു വര്‍ധിപ്പാക്കാനും ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്നാണ് ഇവയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബുദ്ധിശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ബ്രെയിന്‍ ഗെയിമികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനെ എക്സിക്യൂട്ടീവ് ഫംഗ്ഷന്‍ എന്ന് വിളിക്കുന്നു. എന്നാല്‍ ഇവയില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുന്നില്ലെന്നതിനാല്‍ ഈ മാറ്റങ്ങള്‍ താത്ക്കാലികമാണെന്ന് സേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

പുതിയതും വെല്ലുവിളി നിറഞ്ഞതുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഓര്‍മശക്തി, പ്രോസസ്സിങ് വേഗത, യുക്തിസഹമായ കഴിവുകള്‍ എന്നിവയില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. പസിലുകളും ബ്രെയിന്‍ ഗെയിമുകളും ഡിമെന്‍ഷ്യയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
'ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം'- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതി...
21 Sep 2026