BREAKING NEWS

“ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല”, തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും, ലീഗിലേക്ക് ഇനിയൊരിക്കലും തിരിച്ചുപോകില്ലെന്ന് കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ.ടി. ജലീൽ. പാർട്ടി തെറ്റുകൾ തിരുത്തുമെന്നും നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം.

പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ചുവപ്പിനെ പ്രണയിച്ച് ശക്തമായിത്തന്നെ പൊതുരംഗത്ത് തുടരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് വിളിച്ചാൽ തിരികെ പോകാൻ തയ്യാറാണെന്ന് കെ.ടി. ജലീൽ പറഞ്ഞു എന്ന രീതിയിലുള്ള ചില പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത്തരം പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ തവനൂരിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിച്ച കെ.ടി. ജലീൽ പരാജയപ്പെട്ടിരുന്നു. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായ നാലാംതവണയാണ് മണ്ഡലത്തിൽനിന്ന് ജനവിധി തേടിയത്. എന്നാൽ, യുഡിഎഫിലെ വി.എസ്. ജോയിയോട് 14647 വോട്ടിന് തോറ്റു.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026