BREAKING NEWS

‘ആരും തരില്ല; ആകെ പ്രതീക്ഷയുണ്ടായിരുന്ന ഹിമാചലും കൈയ്യൊഴിഞ്ഞു’; കേരളത്തിന് തിരിച്ചടി, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഉടൻ വൈദ്യുതി ലഭിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഡയറക്ടർമാർ നടത്തിയ ചർച്ചകളിൽ വ്യക്തമായി. വൈദ്യുതി ലഭ്യമാക്കുന്നതിനായി ഡൽഹി, ഉത്തർപ്രദേശ്, ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചകൾ കാര്യമായ ഫലം കണ്ടില്ല.

ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ നിലവിൽ ഒക്ടോബർവരെ പഞ്ചാബുമായി ഹിമാചലിന് വൈദ്യുതി കരാറുണ്ട്. ഈ കരാർ അവസാനിച്ചതിന് ശേഷം കേരളത്തിന് വൈദ്യുതി നൽകുന്നത് പരിഗണിക്കാമെന്നാണ് ഹിമാചൽ അറിയിച്ചത്.

കേരളത്തിലെ വൈദ്യുതി ഉപഭോഗം കുറയാതിരിക്കുകയും തത്സമയ വൈദ്യുതിവിപണിയിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിട്ടും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം നേരിട്ടിരുന്നു.

നിലയങ്ങളിലെ തകരാർ കാരണം ദീർഘകാല കരാറുകളിലൂടെ ലഭിക്കേണ്ട 270 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ബുധനാഴ്ചയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ചയും ഏകദേശം 600 മെഗാവാട്ടിന്റെ കുറവുണ്ടായി.

അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുള്ളതിനാൽ ചില ദിവസങ്ങളിൽ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. എന്നാൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഇപ്പോഴും ശരാശരി ഒൻപത് കോടി യൂണിറ്റായി തുടരുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ കെ.എസ്.ഇ.ബി. ഡയറക്ടർമാർ സെപ്റ്റംബർ 25-ന് കേരളത്തിൽ തിരിച്ചെത്തും. സെപ്റ്റംബർ 26-ന് കേന്ദ്ര ഊർജ സെക്രട്ടറിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും നടക്കും. യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യും.

BREAKING NEWS
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിൻതുടർന്ന് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കി, ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെ‌ടുത്തി പലതവണ പീഡനത്തിനിരയാക്കി!! രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സൂചന
17 Oct 2026
BREAKING NEWS
കോർപ്പറേഷൻ പറഞ്ഞു, നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പോലീസ്, പൊതുജനങ്ങൾ വളഞ്ഞതോടെ മുങ്ങി!! മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പോലീസിനെ ഉപയോ​ഗിച്ച് പൊളിക്കാൻ നീക്കം
17 Oct 2026
BREAKING NEWS
വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026