BREAKING NEWS

നാദാപുരത്ത് പുലിയുടെ ആക്രമണം രണ്ടുപേർക്ക് പരുക്ക്? യുവാവിന് നേരെ പാഞ്ഞടുത്തത് കാട് വെട്ടിത്തെളിക്കുന്നതിനിടെ നെഞ്ചിലും തലയ്ക്കും സാരമായി പരുക്കേറ്റു

· · 1 min read
Share: Copied!

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. യുവാവിനും വീട്ടമ്മയ്ക്കുമാണ് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരുക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരുക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനടുത്തെ പറമ്പത്തെ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്. പരുക്കേറ്റ മറ്റൊരാൾ ഫിനാന്റെ ബന്ധുവായ വീട്ടമ്മയാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റത്.

അതേസമയം വനത്തോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് ഇവിടം. പുലി റോഡ് മുറിച്ചുകടക്കുന്നതിൻറെ ദൃശ്യങ്ങളും ഫോട്ടോകളും നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ഇതേസംബന്ധിച്ച് വനംവകുപ്പിൻറെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതേവരെയും പുറത്തുവന്നിട്ടില്ല. കുറ്റ്യാടി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു.

രമേശ് ചെന്നിത്തലക്ക് ഭൂട്ടാൻ ആധ്യന്തര മന്ത്രിയുടെ കോൾ; ‘അഭിനന്ദനങ്ങൾ, ഓപ്പറേഷൻ തൂഫാൻ ഞങ്ങൾക്കും നടപ്പാക്കണം; പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ താല്പര്യമുണ്ട്‘; കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ വീണ്ടും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്ക...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026