BREAKING NEWS

രമേശ് ചെന്നിത്തലക്ക് ഭൂട്ടാൻ ആധ്യന്തര മന്ത്രിയുടെ കോൾ; ‘അഭിനന്ദനങ്ങൾ, ഓപ്പറേഷൻ തൂഫാൻ ഞങ്ങൾക്കും നടപ്പാക്കണം; പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ താല്പര്യമുണ്ട്‘; കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ യുഡിഎഫ് സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി അതിർത്തി കടക്കുന്നു. ഭൂട്ടാനിൽ ‘തൂഫാൻ’ നടപ്പിലാക്കാൻ അവിടുത്തെ സർക്കാർ തന്നെ ബന്ധപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു’ എന്ന് ചെന്നിത്തല അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതുവരെ 12111 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11241 ആയി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം ഇതുവരെ 24010.692 ഗ്രാം എം.ഡി.എം.എയും 1520.724 കി.ഗ്രാം കഞ്ചാവും 541.547 ഗ്രാം ഹെറോയിനും 708.819 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ദി നാർക്കോഹണ്ടിന്റെ മാതൃക തേടി അയൽരാജ്യമായ ഭൂട്ടാൻ സർക്കാരും നമ്മെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഭൂട്ടാൻ ആഭ്യന്തരമന്ത്രി ശ്രീ ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു.

മാധ്യമ വാർത്തകളിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞത്. ലഹരി വലിയൊരു വിപത്തായി മാറുന്ന പശ്ചാത്തലത്തിൽ ‘തൂഫാൻ’ നടപ്പിലാക്കാൻ ഭൂട്ടാൻ സർക്കാരും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും, പ്രവർത്തനരീതികൾ സംബന്ധിച്ച ചർച്ചകൾ നടത്താമെന്നും ആവശ്യമായ വിവരങ്ങൾ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്.

കേരളം നടപ്പിലാക്കിയ ഒരു പദ്ധതി രാജ്യാതിർത്തികൾ കടന്ന് മറ്റ് രാജ്യങ്ങൾക്ക് കൂടി വഴികാട്ടിയാവുന്നു എന്നത് നമുക്ക്- പ്രത്യേകിച്ച് ഓപ്പറേഷൻ തൂഫാനിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

 

 

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026