BREAKING NEWS

വീട് വാടകയ്ക്കെടുക്കും, പിന്നാലെ ഉടമയറിയാതെ സ്വന്തം വീടെന്നു പറഞ്ഞ് ലീസിനുകൊടുത്ത് പണംതട്ടി മുങ്ങും, കോടികൾ തട്ടിയെടുത്ത കേസിൽ സ്ത്രീയുൾപെടെ രണ്ടുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: നഗരത്തിലെ വിവിധയിടങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ സ്വന്തം വീടെന്ന പേരിൽ ലീസിനു നൽകി പണം തട്ടിയ കേസിലെ സ്ത്രീയുൾപെടെ രണ്ടുപേർ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. 2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയിൽനിന്ന് 2.80 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയിൽനിന്ന് 7 ലക്ഷം രൂപയും വാങ്ങി പണയത്തിന് നൽകുകയായിരുന്നു.

ലീസിനു നൽകിയ ശേഷം പ്രതികൾ മുങ്ങിയതോടെ പറ്റിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ യുവതികൾ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ സമാന രീതിയിൽ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. കോഴിക്കോട് നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പ്രതികൾ വീട് വാടകയ്ക്ക് എടുക്കുകയും ഇത് ഉടമ അറിയാതെ മറ്റുള്ളവർക്ക് വലിയ തുകയ്ക്ക് പണയത്തിന് കൊടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. പ്രതികൾ രണ്ടോ മൂന്നോ മാസം വീടിന് വാടക നൽകിയശേഷം മുങ്ങുന്നതിനാൽ വീട്ടുടമസ്ഥരും പണയത്തിനെടുത്തവരും പ്രാഥമികഘട്ടത്തിൽ തട്ടിപ്പ് അറിയാതെ പോയി.

ഉടമസ്ഥരില്‍ നിന്ന് വീട് വാടകയ്ക്ക് വാങ്ങിയ ശേഷം മറ്റുള്ളവര്‍ക്ക് ഇതേ വീട് ലീസിന് നല്‍കി നടത്തിവന്ന തട്ടിപ്പിലൂടെ പ്രതികൾ കോടികൾ നേടിയിട്ടുണ്ടാകാമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മെർലിനെതിരെ സാമ്പത്തിക തട്ടിപ്പ് സൂചന ലഭിച്ചതോടെ നിരവധി പേരാണു പോലീസിൽ പരാതിയുമായി എത്തിയത്. പറ്റിക്കപ്പെടുന്നവരുടെ വിശ്വാസം പിടിച്ചുപറ്റി സാധാരണയിലും കുറഞ്ഞ തുകയ്ക്ക് വീട് ലീസിന് നൽകുന്നതിനാൽ അതിവേഗം തട്ടിപ്പ് നടത്താൻ പ്രതികൾക്കു സാധിച്ചിരുന്നു.

അതേസമയം വീടുകൾക്ക് മൂന്ന് മാസം വരെ മുൻകൂറായി വാടക നൽകുന്നതിനാൽ പിന്നീട് വാടക മുടങ്ങുമ്പോൾ മാത്രമാണ് വീട്ടുടമകൾ ഇവരെ അന്വേഷിച്ച് എത്താറുണ്ടായിരുന്നത്. അതുപോലെ പുതുതായി വീട് നിർമിക്കുന്നവരോടു വീടിന്റെ നിർമാണ ജോലികൾ ചെയ്തുതരാം എന്നു പറഞ്ഞും പ്രതികൾ പലരിൽനിന്നു പണം വാങ്ങിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതികളെ നടക്കാവ് പേലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇൻസ്പക്ടർ ലീല, എസ്‌സിപിഒ ബൈജു, സിപിഒമാരായ അരുൺ, ഐശ്വര്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പിടികൂടിയത്. മെർലിൻ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവ് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി.

വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു, ആയുധത്തിൻറെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, പിന്നിൽ സംഘമെന്ന് സൂചന

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026