BREAKING NEWS

വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു, ആയുധത്തിൻറെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, പിന്നിൽ സംഘമെന്ന് സൂചന

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തോട്ടട എസ് എൻ ജി കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് വൈഷ്ണവ് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ബൈക്കിൽ എത്തിയ സംഘം ആയുധംകൊണ്ട് വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം മൂർച്ചയേറിയ ആയുധത്തിൻറെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ഉൾപ്പടെ പരിശോധിക്കുകയാണ് പോലീസ്.

‘എനിക്കും പറയാനുണ്ട്’!! രാഹുലിനു പറയാനുള്ളതു കൂടി കേട്ട ശേഷം രാജിക്കാര്യത്തിൽ അന്തിമ തീരുമാനം- കോൺ​ഗ്രസ് നേതൃത്വം, തീരുമാനം ഇന്നുണ്ടാകില്ല, പ്രശ്നം ​ഗൗരവതരം, വൈകിക്കില്ല- കെസി വേണു​ഗോപാൽ

BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026
BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026