BREAKING NEWS

ബാ​ഗ് നടപ്പാതയിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടി; ചക്രം കാലിലൂടെ കയറിയിറങ്ങി, ​ഗുരുതര പരിക്കേറ്റ കൃഷിവകുപ്പ് ജീവനക്കാരൻ മരിച്ചു

· · 1 min read
Share: Copied!

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടിയ യുവാവ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കൃഷിവകുപ്പിൽ ജീവനക്കാരനായിരുന്നു അജയ്. വ്യാഴാഴ്ച രാവിലെ 10.20ന് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് അജയ് ചാടിയത്. ബസ് ഉടൻ നിർത്തിയെങ്കിലും ചക്രം കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. ബാഗുമായി റോഡരികിലെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയതോടെ ബാഗ് അവിടെവെച്ച് ഓടിയെത്തി ബസിന് മുന്നിലേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026