BREAKING NEWS

പുറത്തേക്കാൾ സുഖം അകത്താ സാറേ… കള്ളന് ജയിലിലെ സുഖവാസം അങ്ങട് തോനെ പിടിച്ചുപോയി…താമസം, നല്ല ഭക്ഷണം, മികച്ച ചികിത്സ, എല്ലാം കഴിഞ്ഞ് കൂലിയും, ജയിലിലെ അടുക്കളയിലാകട്ടെ സീനിയർ മേസ്തിരി തസ്തികയും!! മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലേക്കുതന്നെ വീണ്ടും തിരിച്ചുപോകാൻ മോഷണത്തിനിറങ്ങി

· · 1 min read
Share: Copied!

കോവളം: മോഷണക്കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലെ സുഖവാസം പിടിച്ചുപോയതുകൊണ്ട് വീണ്ടും മോഷണം നടത്തി പിടികൊടുത്തു. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്.

‘ജയിലിൽ താമസവും നല്ല ഭക്ഷണവും മികച്ച ചികിത്സയും എല്ലാം കഴിഞ്ഞ് കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. ഇതോടെ തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയത്’പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം, കോവളം മേഖലയടക്കം 21 ലധികം വലതും ചെറുതുമായ മോഷണങ്ങളാണ് ദിലിപ് ഖാൻ നടത്തിയിട്ടുളളതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി കോവളം എസ്എച്ച്ഒ ജെ.പി. അരുൺകുമാർ പറഞ്ഞു.

ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസസ്ഥയിലുളള സൂപ്പർമാർക്കറ്റിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും കടയിൽ സൂക്ഷിച്ചിരുന്ന ഡി.വി.ആർ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ടർട്ടിൽ ഹോട്ടലിന് സമീപം ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപ, 8000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. എസ്ഐമാരായ സാജു, നൗഷാദ്, സിപിഒമാരായ സെൽവൻ, അഭിലാഷ്,രാജേഷ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026