BREAKING NEWS

കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. പോലീസ് വാഹനത്തേയും ഡാൻസാഫിന്റെ വാഹനവും ഇടിച്ചുതെറുപ്പിച്ച് നിർത്താതെ പോയ സംഘത്തെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട അനന്തു കൃഷ്ണൻ (31), തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

തമിഴ്‌നാട്ടിൽനിന്നും കാർമാർഗം കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഇവരുടെ കാർ പിന്തുടരുന്നുണ്ടായിരുന്നു. കോവളത്ത് എത്തിയപ്പോൾ പോലീസ് ഇവരെ തടഞ്ഞു. എന്നാൽ ഇവിടെവെച്ച് കാർ നിർത്തിയശേഷം വീണ്ടും പിന്നോട്ടേക്ക് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് സംഘം സഹസികമായാണ് ലഹരിസംഘത്തെ പിടികൂടിയത്.

‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026