BREAKING NEWS

മണ്ണിനടിയിൽ ഒന്നര മണിക്കൂർ; ‘മക്കളേ അപ്പച്ചൻ പോകുന്നെടാ…’ 80കാരന്റെ അവസാന നിലവിളി; പിടിച്ചുയർത്താനാവാതെ നെഞ്ചുവരെ മണ്ണ് മൂടി കൈകാലുകൾ പോലും അനക്കാനാകാത്ത അവസ്ഥയിൽ മകൻ; പൂഞ്ഞാറിനെ വിറപ്പിച്ച അപ്രതീക്ഷിത മഴദുരന്തം

· · 1 min read
Share: Copied!

കോട്ടയം: ‘‘മക്കളേ, അപ്പച്ചൻ പോകുന്നെടാ…’’ മണ്ണിനടിയിൽപ്പെട്ട് മരണത്തോട് മല്ലിടുമ്പോൾ 80കാരനായ ജോസഫിന്റെ അവസാന നിലവിളിയായിരുന്നു അത്. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മലവെള്ളത്തിനൊപ്പം കൂറ്റൻ കല്ലും ചെളിമണ്ണും വീണ് വീടും പരിസരവും മൂടിയപ്പോഴാണ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ പെരിങ്ങുളം ഉറവപ്ലാവ് ചേലകാട്ട് വീട്ടിൽ ജോസഫിന് ദാരുണാന്ത്യം സംഭവിച്ചത്.

മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നതിനിടെ ബോധം തിരിച്ചുകിട്ടിയ മകൻ ഡെന്നിസ് ആദ്യം കേട്ടത് അപ്പച്ചന്റെ നിലവിളിയായിരുന്നു. അപ്പച്ചനെ പിടിച്ചുയർത്താൻ ശ്രമിക്കണമെന്നുണ്ടായിരുന്നെങ്കിലും നെഞ്ചുവരെ മണ്ണ് മൂടിയതിനാൽ കൈകാലുകൾ പോലും അനക്കാനാകാത്ത അവസ്ഥയിലായിരുന്നു ഡെന്നിസ്. അപ്പച്ചൻ മണ്ണിലേക്ക് താഴ്ന്നുപോകുന്നത് നോക്കിനിൽക്കാനേ മകന് കഴിഞ്ഞുള്ളൂ.

ഞായറാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെ ജോസഫും മൂത്തമകൻ ജിമ്മിയും വീടിനുള്ളിലും ഇളയമകൻ ഡെന്നിസ് മറ്റൊരു മുറിയിലുമായിരുന്നു. പെട്ടെന്നാണ് ശക്തമായ മലവെള്ളപ്പാച്ചിലിനൊപ്പം കൂറ്റൻ കല്ലും ചെളിമണ്ണും വീടിന് മുകളിലേക്ക് പതിച്ചത്. നിമിഷങ്ങൾക്കകം വീടിരുന്ന ഭാഗം തകർന്നടിഞ്ഞു.

മുറ്റത്തുണ്ടായിരുന്ന ജിമ്മി ഏകദേശം പത്തടി താഴ്ചയിലേക്ക് വീണു. ഡെന്നിസും ജോസഫും അടുത്തടുത്തായി മണ്ണിനടിയിൽപ്പെട്ടു. നെഞ്ചോളം മണ്ണ് മൂടിയതോടെ അനങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടെ കൂറ്റൻ പാറക്കല്ലുകളും മണ്ണും വീണ്ടും ശരീരത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു. ചെളിവെള്ളം കണ്ണിലും മുഖത്തും നിറഞ്ഞു.

ബോധം തിരിച്ചുകിട്ടിയ ഡെന്നിസ് അപ്പച്ചന്റെ നിലവിളി കേട്ടെങ്കിലും രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൈകാലുകളിൽ മുറിവേറ്റതോടെ അവിടേക്ക് മണ്ണ് നിറഞ്ഞ് വേദനയും ശക്തമായി. നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. ഒടുവിൽ ശേഷിച്ച ശക്തിയുപയോഗിച്ച് കിടന്നിടത്തുതന്നെ മണ്ണ് മാന്താൻ ശ്രമിച്ചു. കഴിയുന്നത്ര ശബ്ദത്തിൽ സഹായത്തിനായി വിളിച്ചുകൊണ്ടിരുന്നു.

ഒന്നര മണിക്കൂറിലേറെയാണ് ഡെന്നിസും ജിമ്മിയും ജോസഫും മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ജോസഫ് മരണത്തിന് കീഴടങ്ങിയിരുന്നു. മണ്ണിനടിയിൽപ്പെട്ട അപ്പച്ചനെ രക്ഷിക്കണമെന്ന് മക്കൾ നാട്ടുകാരോട് കരഞ്ഞപേക്ഷിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല.

ജോസഫിന് ജിംസി എന്ന മകൾ കൂടിയുണ്ട്. ഭാര്യ സാലമ്മ നേരത്തെ മരിച്ചിരുന്നു. സണ്ണി നിരപ്പേലാണ് മരുമകൻ.

ജോസഫിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് പെരിങ്ങുളം തിരുഹൃദയപ്പള്ളിയിൽ സംസ്കരിച്ചു.

BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026