BREAKING NEWS

വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാതിരിക്കാനുള്ളൊരു സൂത്രവുമായി ഹോസ്റ്റലുകൾ; ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ !

· · 1 min read
Share: Copied!

ജയ്പുർ: കോട്ടയിലെ ഹോസ്റ്റലുകളിൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇൻസ്റ്റഗ്രാമിലെ ഒരു പോപ്പുലർ പേജിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ, വിദ്യാർഥികളുടെ ആത്മഹത്യകൾ തടയാൻ ഹോസ്റ്റൽ ഉടമകൾ സ്വീകരിക്കുന്ന നടപടിയെന്നാണ് സൂചിപ്പിക്കുന്നത്. ഐ.ഐ.ടി.-ജെ.ഇ.ഇ., നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ കേന്ദ്രമായ കോട്ടയിൽ അടുത്തകാലത്തായി ആത്മഹത്യകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

നേരത്തെ, അമിതഭാരം അനുഭവപ്പെട്ടാൽ താഴേക്ക് ഊർന്നു വീഴുന്ന സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ കോട്ടയിലെ ഹോസ്റ്റലുകളിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഫാനുകൾ പൂർണമായും ഇരുമ്പ് കൂടുകൾക്കുള്ളിൽ അടച്ച നിലയിലാണുള്ളത്. ഇത് വ്യാപകമായി നടപ്പിലാക്കിയതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഇത്തരം നീക്കങ്ങൾ വലിയ തോതിലുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

‘ഫാൻ വൃത്തിയാക്കാൻ ഇനി എന്ത് ചെയ്യും?’, ‘ഇത്രയും ഉത്കണ്ഠയുണ്ടെങ്കിൽ എസി വെച്ചു കൊടുത്തുകൂടേ?’ തുടങ്ങിയ ചോദ്യങ്ങൾ കമന്റുകളിൽ നിറയുന്നു. ‘വിദ്യാഭ്യാസസമ്പ്രദായം മാറ്റാതെ ഇങ്ങനെ ചെയ്തിട്ടെന്ത് കാര്യം’ എന്ന തരത്തിലും കമന്റുകളുണ്ട്. ആത്മഹത്യക്ക് വിദ്യാർഥികൾ ഇതല്ലെങ്കിൽ മറ്റുവഴികൾ തേടുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026