BREAKING NEWS

ഇതരമതസ്ഥനുമായുള്ള പ്രണയ ബന്ധം എതിര്‍ത്തു, പിതാവിനെ മില്‍ക്ക് ഷെയ്ക്കില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി, പിന്നാലെ കാമുകനുമായി വിവാഹം, മൂന്ന് വര്‍ഷത്തിന് ശേഷം കുറ്റസമ്മതം നടത്തി മകളുടെ ഭര്‍ത്താവ്

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയില്‍ പിതാവിനെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറിനെയാണ് മകൾ ആര്യ വിഷം കലര്‍ത്തിയ മിൽക്ക് ഷേക്ക് നൽകി കൊലപ്പെടുത്തിയത്. ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് കൊലപാതകം.

സംഭവത്തിൽ മകൾ ആര്യ ജയന്ത് ബല്ലാവർ, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2023 ഏപ്രിലിലായിരുന്നു കൊലപാതകം. ഡ്യൂട്ടിക്ക് പോകാൻ തയാറായ പിതാവിന് മിൽക്ക് ഷേക്ക് നൽകുകയായിരുന്നു.

ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ‍ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു. ആര്യ ബല്ലാവർ 2022 മുതൽ പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. പൊലീസിന്റെ കണ്ടെത്തൽ പ്രകാരം, പിതാവിനെ ഇല്ലാതാക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു.

വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ വിവാഹജീവിതം പെട്ടെന്ന് വഷളായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പൊലീസ് പരിശീലനം നിർത്തലാക്കി. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026