BREAKING NEWS

ഏറെക്കാലമായി ഒരുമിച്ച് താമസം, പങ്കാളി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, വാക്കേറ്റത്തിനിടെ യുവതിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം, മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലും ​ഗുരുതരമായി പൊള്ളലേറ്റു, വധശ്രമത്തിനു ആൺസുഹൃത്ത് അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്ഡ ശ്രമം. ഇടമുളയ്ക്കൽ സ്വദേശിനി ലിസിയെയാണ് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറെക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ലിസി ഹോം നഴ്സിങ് ജോലിക്ക് പോകുന്നുണ്ട്. എന്നാൽ ഇത് റെജിക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ റെജി, പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ലിസിയുടെ ദേഹത്തൊഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ലിസിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ റെജിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുവെച്ചാണ് ഇയാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ലിസി പോലീസിന് നൽകിയ മൊഴി പ്രകാരമായിരുന്നു അറസ്റ്റ്. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026