BREAKING NEWS

യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം 3 പേർ അറസ്റ്റിൽ- കേസിൽ ആകെ 12 പ്രതികൾ

· · 1 min read
Share: Copied!

കൊച്ചി: യുവഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം മൂന്നുപേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പോലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാംപ്രതിയുമാണ്. തിരിച്ചറിയാത്ത 10 പേർക്കൂടി പ്രതിപ്പട്ടികയിലുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്.

നവംബർ രണ്ടിന് വൈകുന്നേരം ആറരയ്ക്കായിരുന്നു സംഭവം. അതുല്യ ചന്ദ്രയുടെ അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. സ്ഥലത്തെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും അതേത്തുടർന്നാണ് അപ്പാർട്മെന്റിലേക്ക് പോയതെന്നും ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം എന്നും കടവന്ത്ര പോലീസിൽ ഡോക്ടർ നൽകിയ പരാതിയിലുണ്ട്.

ഡീയസ് ഈറ, ഗാനഗന്ധർവൻ, ഉയിർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് അതുല്യ ചന്ദ്ര. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് ബിബിൻ പെരുമ്പിള്ളി.

’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ

BREAKING NEWS
'പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ധരിക്കാനും അതിനെ പ്രതിരോധിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാനും അവസരം ലഭിച്ചു, ആ ജഴ്‌സി എന്റേത് മാത്രമായിരുന്നില്ലെ...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026
BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026